വെങ്ങപ്പള്ളി : മത്സ്യസമൃദ്ധി പദ്ധതിക്ക് കീഴില്‍ ഗ്രാമപഞ്ചായത്തുകളില്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധന കാലയളവിലെ ഉള്‍നാടന്‍ മത്സ്യ വിളവെടുപ്പ് ആരംഭിച്ചു.കടല്‍ മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തില്‍ മത്സ്യ കര്‍ഷകര്‍ക്ക് ന്യായവിലയും ഉപഭോക്താക്കള്‍ക്ക് പുതുമത്സ്യവും ഉറപ്പുവരുത്തുന്നതുമായ ഈ വിളവെടുപ്പുകള്‍ ജില്ലയിലെമ്പാടും ഫിഷ് ഫാര്‍മേഴ്സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബാവാടി പുതിയവീട്ടില്‍ നാരായണന്‍കുട്ടിയുടെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പില്‍ വാര്‍ഡ് അംഗം നിജികുമാരി, കെ.പി. കൃഷ്ണന് പുഴമുടി, മത്സ്യസമൃദ്ധി പ്രൊജക്ട് അസിസ്റ്റന്റ് റിന്റ ജോണ്‍, കോര്‍ഡിനേറ്റര്‍ രാജാ ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: