കല്‍പ്പറ്റ ; ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ കുറവ് എത്രയും പെട്ടെന്ന് നികത്തണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഈ മാസം 30ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ മൂര്‍ച്ചിക്കുമ്പോഴും ആരോഗ്യമേഖലയിലെ ഒഴിവുകള്‍ നികത്താത്തത് പ്രതിഷേധാര്‍ഹമാണ്.
ജില്ലയിലെ ആരോഗ്യ മേഖല നാഥനില്ലാ കളരിയായി മാറുമ്പോഴും അധിക്യതര്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ആരോഗ്യമേഖലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ഇടതുപക്ഷം അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും നിയമനങ്ങള്‍ നടത്താനോ വാഗ്ദാനങ്ങള്‍ പാലിക്കാനോ തയ്യാറാകുന്നില്ല. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. യോഗം ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം. സി ഉദ്ഘാടനം ചെയ്തു. രതീഷ് എം അധ്യക്ഷനായിരുന്നു. ടി.എം സൂബീഷ്, അജയന് കെ, സുഭാഷ് എം.കെ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: