ചാലക്കുടി:നഗരസഭ ബസ് സ്റ്റാന്റിലെ മാന്‍ഹോള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാക്കുന്നു.മാന്‍ഹോളിന്റെ ചുറ്റമുള്ള ഇരുമ്പിന്റെ മൂടികയുടെ സമീപത്ത് സിമന്റ് അടര്‍ന്ന് പോയതിനെ തുടര്‍ന്ന് വലിയ ദ്വാരമായിരിക്കുകയാണ് ഇതാണ് യാത്രക്കാര്‍ക്ക് ഭീഷണിയാക്കുന്നത്.ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെത്തുന്ന ചാലക്കുടിയിലെ സ്വകാര്യ ബസ് സ്റ്റാന്റിലെ പൈപ്പുകളുടെ ശുചീകരണത്തിനായി സ്ഥാപ്പിച്ചിരിക്കുന്ന നിരവധി മാന്‍ ഹോളില്‍ രണ്ട് എണ്ണത്തിന്റെ ചുറ്റുമുള്ള സിമന്റ് അടര്‍ന്ന് പോയതിനെ തുടര്‍ന്ന് വലിയ ദ്വാരമായിരിക്കുകയാണ്.
പെട്ടെന്ന് കാണുവാന്‍ സാധിക്കാത്ത കാരണം നിരവധി യാത്രക്കാരുടെ കാലുകള്‍ ഇതില്‍ പെട്ട് വീണ് പരിക്കേല്‍ക്കുകയുണ്ടായി.സന്ധ്യയായാല്‍ വെളിച്ചമില്ലാത്ത ബസ്സ് സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ കാല് ഇതില്‍ പെട്ട് വീണ് പരിക്കേറ്റിരുന്നു.ചെറിയ കുട്ടികള്‍ അടക്കമുളളവരുടെ കാലുകള്‍ പെട്ടാല്‍ വലിയ അപകടമാക്കും ഉണ്ടാവുക.നഗരസഭ അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ബസ് ജിവനക്കാരും,വ്യാപാരികളും പറയുന്നു.യാത്രക്കാരോ മറ്റോ വീണ് വലിയ പരിക്കേല്‍ക്കുന്നതിന് മുന്‍പ് ഇതിന് പരിഹാരം കാണുവാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: