തൃശൂര്‍: കാര്യാട്ടുകര ഭഗവതി ക്ഷേത്രം നവീകരണ സഹസ്രകലശം ജൂലൈ 4 മുതല്‍ 14 വരെ നടക്കും.പഴങ്ങാപറമ്പ് മന സതീശന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നവീകരണ കലശ ചടങ്ങുകള്‍ നടക്കുക .പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്ന പരിപാടികളില്‍ വൈകിട്ട് നിരവധി ക്ഷേത്രകലകളും ഭക്തിഗാനമേള, ചാക്യാര്‍കൂത്ത്, പാഠകം, തോല്‍പാവകൂത്ത്, തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കും.നവീന്‍ ഗുരുവായൂര്‍, സന്തോഷ്മാവൂര് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചുവര്‍ചിത്രങ്ങളുടെ നേതോത്മീലനം 4 ന് 9 ന് ക്ഷേത്രം തന്ത്രി കൃഷ്ണന് നമ്പൂതിരി നിര്‍വഹിക്കും.ചെയര്മാന് വട്ടേക്കാട്ട് ഗോപിനാഥമേനോന്‍, എന്‍.വി.രജ്ജിത്ത്, കെ.ജി.സന്തോഷ്, ജ്യോതിലാല്‍, മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: