ചാലക്കുടി:കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചിറങ്ങര ഭഗവതി ക്ഷേത്ര കുളവും,ക്ഷേത്ര വഴിയും പൊതുവായുള്ളതല്ലെന്നും ക്ഷേത്രത്തിന്റേതു മാത്രമാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.ചില തല്പര കക്ഷികള്‍ സ്ഥലത്ത് നിലനില്‍ക്കുന്ന സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തി വരുകയാണ്.ബോര്‍ഡിന്റെ അധീനതയിലുള്ള കുളവും,റോഡും പൊതു മുതലാക്കുവാനുള്ള ഏത് നീക്കവും ഭക്തജനങ്ങള്‍ ചെറുക്കും്.
ദേവസ്വത്തിന്റെ കൈവശം എല്ലാ രേഖകളും ഉണ്ടെന്നിരിക്കെ അനാവശ്യ വിവാദങ്ങള്‍ കുത്തി പൊക്കുവാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതാണ്.ക്ഷേത്രവും ക്ഷേത്ര വസ്തുക്കളും അന്യാധീനപ്പെടുത്താന്‍ കാലങ്ങളായി ശ്രമിക്കുന്നവര്‍ തന്നെയാണോ ഈ നീക്കത്തിലുമെന്ന് സംശയിക്കുന്നു.ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുവാന്‍ ഒരുങ്ങുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണം.പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമായെ ഇതിനെ കാണുവാന്‍ കഴിയൂ.
സ്ഥലം എംഎല്‍എയും പഞ്ചായത്ത് അധികൃതരും ആണ് ഈ നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.ഇവിടുത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ ആരാധാനാലയങ്ങളോടുള്ള ഇത്തരം നീഷേധാത്മക നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിയും,കൊച്ചിന് ദേവസ്വം ബോര്‍ഡും കൈകൊള്ളുന്ന നടപടികളെ ഹിന്ദുഐക്യവേദി പിന്തുണക്കുമെന്നും ഹരിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: