പുതുക്കാട്: നന്തിക്കരയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. അടീലക്കുഴി ദിവാകരന്റെ വീട്ടില്‍ നിന്നുമാണ് എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്.
കൂട്ടിലുണ്ടായിരുന്ന മൂന്ന് കോഴികളെയും മലമ്പാമ്പ് അകത്താക്കിയിരുന്നു. അയല്‍വാസിയായ കോമത്തുകാട്ടില്‍ അനില്‍ ആണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: