വിലാസിനി
വടക്കാഞ്ചേരി: ഭാരതത്തിലെ എറ്റവും വലിയ നോവലുകളില്‍ ഒന്നായ അവകാശികളുടെ അവകാശിയായ എം.കെ.മേനോന്റെ(വിലാസിനി) 89-ാം ജന്മദിനം ഇന്ന്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ജന്മനാട്ടില് ചടങ്ങ്. കരുമത്ര തപസ്യ കലാ കായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് ജന്മദിന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 1928 ജൂണ്‍ 23 ജനിച്ച അദ്ദേഹം 1993 മെയ്13നാണ് മരണമടഞ്ഞത്. കേന്ദ, കേരള സാഹിത്യ അക്കാദമി അവര്‍ഡ്, വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടറെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ വിലാസിനിയെന്ന തൂലിക നാമത്തില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി നോവലുകളുടെ രചയിതാവാണ്. നിറമുള്ള നിഴലുകളാണ് ആദ്യ നോവല്‍, ഊഞ്ഞാല്, ചൂണ്ടെലി തുടങ്ങിയ നോവലുകളും ഒട്ടേറെ ഉപന്യാസങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം ലോകത്തെ അറിയപ്പെട്ടിരുന്ന പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്.
രണ്ട് വര്‍ഷത്തോളം ഫ്രഞ്ച് വാര്‍ത്തയില്‍ സബ്ബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സിങ്കപ്പൂരില്‍ സിനിമ വാര്‍ത്തയുടെ ഇംഗീഷ് എഡിറ്ററായിരുന്നു. 1981 ല്‍ പ്രസിദ്ധീകരിച്ച 3958 പേജൂള്ള അവകാശികള്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചത്.
ഇന്ന് വൈകിട്ട് 4.30 ന് കരുമത്ര വേലാഘോഷ കമ്മറ്റി ഓഫീസില്‍ നടക്കുന്ന ജന്മദിന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് അംഗം രാജീവന് തടത്തില്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: