കല്‍പ്പറ്റ : പച്ചത്തേയിലക്ക് ജൂണില്‍ ശരാശരി 12.50 രൂപ വില നിശ്ചയിച്ചു.കളക്ട്രേറ്റില്‍ ചേര്‍ന്ന പച്ചത്തേയില വില നിര്‍ണ്ണയ സമിതിയാണ് വില പുതുക്കി നിശ്ചയിച്ചത്.
എല്ലാ തേയില ഫാക്ടറികളും ശരാശരി വിലയോ ടീ ബോര്‍ഡ് നിര്‍ദ്ദേശിച്ച പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരമുള്ള വിലയോ ഏതാണ് അധികമുള്ളത് ആ തുക നല്‍കണം.
വില നല്‍കുന്നത് ഉറപ്പാക്കുന്നതിന് കമ്മറ്റിയംഗങ്ങളെ യോഗം ചുമതലപ്പെടുത്തി. എ.ഡി.എം സി.എം.ഗോപിനാഥന് അധ്യക്ഷത വഹിച്ചു.
ടീ ബോര്‍ഡ് അഡൈ്വസറി ഓഫീസര്‍ കെ.സുനില്‍കുമാര്‍, ബി.എം.ഉത്തപ്പ, ജേക്കബ്ബ് തരകന്, കെ.സി.കൃഷ്ണദാസ്, സുനീഷ് തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: