ശ്രീകൃഷ്ണപുരം: ക്ലീന്‍ കടമ്പഴിപ്പുറം പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവന്ന രണ്ടു ഹോട്ടലുകള്‍ പൂട്ടി സീല്‍ വെച്ചു. ആരോഗ്യവകുപ്പ് ഉത്തരവ് മറികടന്നും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ചുവന്ന കടമ്പഴിപ്പുറം ബസ് സ്റ്റാന്റിലും വായില്യാംകുന്ന് ജംഗ്ഷനിലും പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളാണ് അടപ്പിച്ചത്.
ടൗണിലും പരിസരപ്രദേശത്തുള്ള പലചരക്ക് കടകളിലും മറ്റും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പുകയില ഉല്പന്നങ്ങളും 50 മൈക്രോണിന് താഴെയുള്ള ക്യാരിബാഗുകളും വില്‍ക്കുന്നതും സംഘം കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബി.രമേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.ഉണ്ണികൃഷ്ണന്, ബി.മുരളികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോങ്ങാട് ടൗണിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവൃത്തിച്ചുവന്ന രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു. ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ബേക്കറിയില്‍ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമില്ലാത്തതും മായം ചേര്‍ത്തതുമായ കേക്കുകളും, ഇതില്‍ ചേര്‍ക്കുന്ന കളര്‍, പഴകിയ പാല്‍പാക്കറ്റുകള്‍ എന്നിവയും പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ.ഹരിദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വി.സാജന് എം.പ്രസാദ് സിസിമോന്‍ തോമസ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: