കടമ്പഴിപ്പുറം: രജിസ്റ്റാര്‍ ഓഫീസിനു സമീപത്താണ് കാഴ്ച്ചയുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ കാഴ്ച്ചയില്ലാത്തവര്‍ അവരുടെ ലോകത്ത് തൊഴിലെടുത്ത് ജീവിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലയില്‍ നിന്നും കൂടുതലും പാലക്കാട് ജില്ലയില്‍ നിന്നുമായി 30 ഓളം പേരടങ്ങിയ അന്ധരായ സ്ത്രിപുരുഷന്മാരാണ് സ്വയം തൊഴിലെടുത്ത് വിപണനം നടത്തി ജീവിക്കുന്നത്.
ചന്ദനത്തിരി നിര്‍മ്മാണമാണ് ഇവര്‍ ചെയ്യുന്ന പ്രധാന തൊഴില്‍. ചന്ദനത്തിരി നിര്‍മ്മിച്ച് രണ്ട് പേരടങ്ങുന്ന സംഘങ്ങളായി പല ഭാഗത്തും പോയി വിപണനം ചെയ്യുന്നു വളരെ ചെറിയ രീതിയില്‍ കാഴ്ച്ചയുള്ളവരും ഇവരുടെകൂടെയുണ്ട് അതുകൊണ്ട് പുറമേ വിടുന്നതില്‍ ഒരാളെ ഇങ്ങനെയുള്ള വരെ വിടും കിട്ടുന്ന വരുമാനത്തില്‍ ഒരു ചെറിയ വിഹിതം ഇവരുടെ ലാഭമായി എടുക്കാം ബാക്കി സംഖ്യ അവരുടെ ചിലവും കണക്കാകിയാല്‍ എകദേശം ശരിയാകും. ഖാദിബോര്‍ഡിന്റെ സഹായത്തോടെ തൊഴില്‍ സംരംഭം ഒരുക്കി നല്‍കിയിട്ടുണ്ട്.
നൂല് നൂല്ക്കാന് ആവശ്യമായ മെഷിനറികളും മെറ്റീരിയല്‍സും ഒരു ചെറിയ ബില്‍ഡിംഗും ഇവരുടെ തൊട്ടടുത്ത് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട് കുറെ പേര് ഇവിടെയിരുന്ന് നൂല് ഉണ്ടാക്കും ഇത് കടമ്പഴിപ്പുറത്തുള്ള ഖാദിയിലേക്ക് കൊണ്ടു പോകും ഈ ജോലി ചെയ്യുന്നവര്‍ക്കുള്ള വേതനം ഖാദി നല്‍കും. 2001-ല്‍ തുടങ്ങിയ ഈ സംരഭം വളരെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്ന് സെക്രട്ടറി ചന്ദ്രന് പറഞ്ഞു. തുടക്കത്തില്‍ കടമ്പഴിപ്പുറം കൃഷിഭവന്റെ ബില്‍ഡിങ്ങില്‍ തുടങ്ങിയ സംരംഭം പഞ്ചായത്ത് നല്കിയ സ്ഥലത്ത് ബില്‍ഡിംങ്ങ് കെട്ടി നല്‍കിയതോടെ ഇപ്പോഴുള്ള സ്ഥത്തേക്ക് മാറ്റുകയായിരുന്നു. 30 ഓളം പേര് ഒന്നിച്ചു താമസിക്കുന്ന ഇവിടെ രണ്ട് മുറികളാണുള്ളത്. ബാക്കി ഹാളായിക്കിടക്കുകയാണ്. അതിനാല്‍ പുരുഷന്മാര് കൂടുതലും ഹാളിലാണ് കിടന്നുറങ്ങാറ്.
25 പേര്‍ക്കുള്ള അരി സൗജന്യമായി സിവില്‍ സപ്ലയിസ് നല്‍കുന്നുണ്ട് ഒരു ദിവസം ഉച്ച ഭക്ഷണത്തിന് 1500 രൂപയോളം ചിലവ് വരുന്നുണ്ടെന്ന് സെക്രട്ടറി പറയുന്നു. കൂടുതലും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെയാണ് ഇവരുടെ കാര്യങ്ങള്‍ തള്ളിനീങ്ങുന്നത്. എക്സ് സര്‍വീസ് മാന്മാരുടെ കടമ്പഴിപ്പുറം യൂണിറ്റ് എല്ലാ വര്‍ഷവും ഓണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. വിശേഷങ്ങള്‍ വരുമ്പോള്‍ പലകുടുംബങ്ങളും ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷ്ണ ചിലവ് നല്‍കും. തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലുള്ള ഇവര്‍ക്ക് പലവിധ കഴിവുകളുണ്ട്. കസേരമെടയല് ഒരു തൊഴിലായി ഇവര്‍ ചെയ്യുന്നു. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ മെടയുന്ന കസേരകള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നുണ്ട്. അതെല്ലാം ശരിയാക്കി ഉപയോഗ യോഗ്യമാക്കാന്‍ ഇവര്‍ക്കു കഴിയുമെന്ന് പറയുന്നു. കൂടാതെ ഇനിയും നല്ല പുതിയ പ്രോജക്ടുകള്‍ വരണം. അതെല്ലാം ഏറ്റെടുക്കാനും നടത്താനുള്ള മനസ്സും ധൈര്യവും ഇവര്‍ക്കുണ്ട് സ്ഥലപരിമിതിയാണ് ചെറിയ പ്രശ്നമെങ്കിലും. ഇരുട്ടിന്റെ ലോകത്ത് മനസ്സില്‍ തുറന്നുവെച്ച കണ്ണുമായി തങ്ങളെ എല്പ്പിക്കുന്ന ജോലി വളരെ നന്നായി ചെയ്യാന്‍ തയ്യാറാണെന്ന് ഇവരുടെ എല്ലാം പ്രതിനിധിയായ സെക്രട്ടറി പി.വി.ചന്ദ്രന് പറയുമ്പോള്‍ കണ്ണുള്ളവനെക്കാള്‍ കാഴ്ച്ച ഇവര്‍ക്കുണ്ടെന്ന് നമുക്ക് മനസ്സിലാകും. ഫോണ്‍; 8281453241.
പ്രതികരിക്കാൻ ഇവിടെ എഴുതുക: