പാലക്കാട്: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ഇഷ്ടിക കളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഇഷ്ടികകള്‍ നിര്‍മ്മിതി കേന്ദ്രത്തിന്റെ കലവറ വഴി വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. 2000 സ്ക്വയര്‍ഫീറ്റിന് താഴെ വിസ്തൃതിയുള്ള ഗാര്‍ഹിക ആവശ്യക്കാര്‍ക്ക് നിര്‍മ്മിതി നിരക്കില്‍ ഇഷ്ടികകള്‍ നല്‍കും. ഇഷ്ടികക്കളങ്ങളുടെ സമീപം വെച്ചായിരിക്കും വിതരണം. ചെയ്യുക.
ആവശ്യക്കാര്‍ ബില്‍ഡിംഗ് പെര്‍മിറ്റ്, പ്ലാന്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. കൊല്ലങ്കോട് പഞ്ചായത്തിലെ ചാത്തന്‍പാറ, വാഴപ്പുഴ, മണ്ണാമ്പള്ളം , എലവഞ്ചേരി പഞ്ചായത്തിലെ പറശ്ശേരി തോണിപ്പാടം എന്നിവിടങ്ങളിലാണ് ഇഷ്ടികകള്‍ ലഭ്യമായിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0491 2555971. 9497712868, 9447621932.
പ്രതികരിക്കാൻ ഇവിടെ എഴുതുക: