ഋഷികേശ്
പുതുക്കാട് : എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷയില്‍ ഋഷികേശിന് എസ്സി വിഭാഗത്തില്‍ രണ്ടാം റാങ്ക്. ചെങ്ങാലൂര്‍ രണ്ടാംകല്ല് വിളക്കപ്പാടി മുരളിയുടേയും രജനിയുടേയും ഏകമകനായ ഋഷികേശിനാണ് മികച്ച നേട്ടം. അണ്ണല്ലൂര്‍ വിജയഗിരി പബ്ലിക് സ്കൂളിലായിരുന്നു ഋഷികേശ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. അഞ്ച് വിഷയങ്ങളില്‍ നാലിലും എ – വണ്‍ നേടിയായിരുന്നു ഋഷികേശിന്റെ വിജയം. മൈസൂരില്‍ ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റിന്റെ റെയര്‍ മെറ്റീരിയല്‍സ് പ്രൊജക്റ്റില്‍ സീനിയര്‍ ടെക്നീഷ്യനായ അച്ഛന് മുരളിയോടൊപ്പം മൈസൂരിലായിരുന്നു ഋഷികേശിന്റെ പ്രാഥമിക വിദ്യാഭ്യാസം. യെല്വാല് ആറ്റോമിക് എനര്‍ജി സെന്‍ട്രല്‍സ്കൂളില്‍ നിന്ന് എല്ലാ വിഷയത്തിലും എ – വണ്‍ നേടിയാണ് ഋഷികേശ് പത്താം ക്ലാസ്സ് വിജയിച്ചത്. മാത്സ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ഋഷികേശ് ഐഐടി പ്രവേശന പരീക്ഷയില്‍ മികച്ച വിജയത്തിനായി പരിശീലനക്ലാസില്‍ പങ്കെടുത്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: