കല്‍പ്പറ്റ : സംസ്ഥാനത്തെ പ്രധാന വസ്ത്രവ്യാപാരശാലകളില്‍ ശനിയാഴ്ച തൊഴില്‍വകുപ്പ് നടത്തിയ മിന്നല്‍പരിശോധനകളില്‍ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. 673 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തൊഴില്‍വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡുകള്‍.
നൂറിലധികം ജീവനക്കാരുള്ള ഷോറൂമുകളിലാണ് പരിശോധന നടത്തിയത്. ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമങ്ങളുടെ ലംഘനങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. പല തൊഴിലാളികള്‍ക്കും നിയമന ഉത്തരവുകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ നല്‍കിയിരുന്നില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. വേജ് സ്ലിപ്പ് നല്‍കുന്നില്ലെന്ന വസ്തുതയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇരുപതിന് മുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു വേണ്ടി ക്രഷ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥയും നടപ്പാക്കിയിട്ടില്ല. ശമ്പളം കൃത്യസമയത്ത് ലഭാമാക്കാതിരിക്കല്, ഓര്‍വടൈം അലവന്‍സ്, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് എന്നിവ നല്കാതിരിക്കല്, ഒഴിവ് ദിവസങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാതിരിക്കല്‍, കരാര്‍ നിയമന വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങി, ഒട്ടേറെ ക്രമക്കേടുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ എട്ട് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 273 നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ നേതൃത്വത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ എ അലക്സാണ്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് റെയ്ഡുകള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: