കല്‍പ്പറ്റ : തലശ്ശേരിയില്‍ ദളിത് യുവതികളെയും പിഞ്ചുകുട്ടിയെയും ജയിലില്‍ അടച്ച സംഭവം മനുഷ്യത്വരഹിതമെന്ന് മഹിളാമോര്‍ച്ച സം സ്ഥാ ന അദ്ധ്യക്ഷ രേണുസുരേഷ്. കല്പ്പ റ്റയില്‍ ഭാരതീയ മഹിളാമോര്‍ച്ച ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. സിപിഎ മ്മിന്റെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് പോലീസ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. സിപിഎ മ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ ഇരകളാകുന്നത് പിന്നോക്കക്കാരും ദളിതരുമാണ്. പാവപ്പെട്ടവരുടെയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും പോരാളികള്‍ എന്നവകാശപ്പെടുന്ന പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കുകയാണ്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടികളില്‍ ഒരാള്‍ അപവാദ പ്രചരണത്തില്‍ മനംനൊന്ത് ആത്മഹത്യാ ശ്രമം നടത്തിയതില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നിഷ്ക്രൂരമായ സിപിഎം അക്രമത്തിനെതിരെ സംസ്ഥാന തലത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ മഹിളാമോര്‍ച്ച തയ്യാറാകുമെന്നും രേണുസുരേഷ് പറഞ്ഞു. കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് രാധാസുരേഷ്ബാബു അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സെക്രട്ടറി മാരായ വി.നാരായണന്, ശാന്തകുമാരിടീച്ചര്‍, മഹിളാമോര്‍ച്ച ജില്ലാഭാരവാഹികളായ ജയരവീന്ദ്രന്‍ സുജാത രാധാക്യഷ്ണല് ആശാഷാജി, സുലോചന, ശ്രീലതബാബു, ശാന്ത പനമരം, ഷീല തൊടുവെട്ടി, രജിതഅശോകന്, എം.കെ.നിജികുമാരി, ബിന്ദുവിജയന്‍, സുജിത്ര, പി.പി. ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: