ആനക്കര: മേഴത്തൂരില്‍ പാവറട്ടി കുടിവെളള പദ്ധതിയുടെ പൈപ്പ്പൊട്ടി കടകളിലേക്ക് വെളളംകയറി വ്യാപകമായ നഷ്ട്ടം.
വൈകീട്ട് അഞ്ച് മണിയോടയാണ് മേഴത്തൂര്‍ സെന്ററിലാണ് സംഭവം.റോഡില്‍ പെട്ടന്നു വെള്ളം നിറഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പൈപ്പ് കടന്നു പോകുന്ന ഭാഗത്ത് മണ്ണ് ഉയര്‍ന്നു പൊങ്ങുകയും പൈപ്പ് വലിയ ശബ്ദത്തില്‍ പൊട്ടുകയും ചെയ്തു.
പൈപ്പിലൂടെ വന്ന വെളളം മേഴത്തൂര്‍ അങ്ങാടിയെ വെള്ളത്തിലാഴ്ത്തി.പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും വെള്ളം കയറി.
അങ്ങാടിയിലെ നിരവധി കടകളില്‍ വെള്ളം കയറി. പച്ചക്കറി കടകളിലും, പെട്ടിക്കടയിലും,സ്റ്റേഷനറി,ഹോം അപ്ലയന്‍സസ് കടകളിലുമാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. മോഹനന്, ശ്രീധരന്,ഹരിദാസന്,രഘു,മണി, അബ്ദുള്‍ഖാദര്‍, ചേക്കുണ്ണി തുടങ്ങിയവരുടെ കടകളിലാണ് വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായത്.
വെള്ളം ഉയര്‍ന്നതോടെ ഓട്ടോ ഉള്‍പ്പെടെ ചില വാഹനങ്ങളും ഒഴുകി നീങ്ങിയെങ്കിലും തടഞ്ഞു നിര്‍ത്തി. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാട്ടര്‍ അതോറിട്ടി അധിക്ൃതര്‍ സ്ഥലത്തെത്തി മെയിന്‍ ലൈന്‍ ഓഫാക്കിയാണ് വെളളം വരുന്നത് തടഞ്ഞത്.
പൊട്ടിയ ഭാഗത്ത് സംരക്ഷണ വേലി കെട്ടിയിട്ടുണ്ട്.
പൈപ്പ് പൊട്ടിയതോടെ തൃശൂര്‍ ജില്ലയിലെ മൂന്ന് നഗര സഭ, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പത്തോളം പഞ്ചായത്തുകളിലേയും കുടിവെളള വിതരണം തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: