പുതുക്കാട് : പാഴായി എസ്.എന്‍.ഡി.പി ശാഖായോഗ മന്ദിരത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. ഞായറാഴ്ച രാവിലെയാണ് മന്ദിരത്തിന്റെ ജനാലചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. രാത്രിയിലാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. സംഭവത്തില്‍ എസ്.എന്‍.ഡി.പി യൂണിയന് പാഴായി ശാഖായോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എസ്.എന്‍. ഡി.പി ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എന്‍.എ ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി രാമകൃഷ്ണന്, കെ.ജി ഹരിദാസ്, കെ.കെ. വിജയന്, എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: