ഗുരുവായൂര്‍: ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗത്തിലെ അഴിമതി സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നു. ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി യോഗമാണ് സര്‍ക്കാരിനോട് അവശ്യമുന്നയിച്ചിരിക്കുന്നത്. ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗത്തിലെ നിലവിലെ 250 കെ.വി. ജനറേറ്റര്‍ മുഖേന മുഴുവന്‍ കണക്ഷനും ലോഡും ഉപയോഗക്ഷമമാക്കുവാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് എ.എം.എഫ് പാനല്‍ ബോര്‍ഡുള്‍പ്പെടെ 500 കെ.വി ജനറേറ്റര്‍ വാങ്ങി സ്ഥാപിച്ചത് ദേവസ്വത്തിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഗ്യാരണ്ടി ഉണ്ടെന്നിരുന്നിട്ടും ഓട്ടോമാറ്റിക് സംവിധാനം പ്രവര്ത്തിപ്പിച്ചിരുന്നതുമില്ല. സംഭവം വിവാദമായപ്പോള്‍ ഗ്യാരണ്ടി അവസാനിക്കാന്‍ 2-മാസം മാത്രം ബാക്കി നില്‍ക്കെയാണ് പാനല്‍ ബോര്‍ഡ് പ്രവര്‍ത്തിപ്പിച്ചത്. ദേവസ്വം ഭരണസമിതിയെ പുറത്താക്കി സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഭീമമായ തുക നല്കിയതുസംബന്ധിച്ചും, ഇതിനു പിന്നാലെ നടന്ന ഉല്ലാസ യാത്രയെക്കുറിച്ചും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. രക്ഷാസമിതി അധ്യക്ഷന്‍ പുങ്ങാട് മാധവന് നമ്പൂതിരി, എന്‍.പ്രഭാകരന്‍നായര്‍, മോഹന്‍ദാസ് ചേലനാട്, ടി.നിരാമയന്, കെ.എന്‍. പ്രതീഷ്, മുരളി, ബിജേഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: