കൊടുങ്ങല്ലൂര്‍: നഗരസഭ പരിധിയില്‍പെട്ട അക്ഷയകേന്ദ്രങ്ങളില്‍ ആധാര്‍കാര്‍ഡ് എടുക്കുവാന്‍ സൗകര്യമേര്പ്പെടുത്തണമന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭായോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ രശ്മിബാബു, ശാലിനി വെങ്കിടേഷ് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. നഗരസഭയില്‍ ആറ് അക്ഷയകേന്ദ്രങ്ങളുണ്ടെങ്കിലും പുതിയ ആധാര്‍ കാര്‍ഡ് എടുക്കണമെങ്കില്‍ സമീപ പഞ്ചായത്തുകളില്‍ പോകേണ്ട സ്ഥിതിയാണുള്ളത്. നഗരസഭയിലെ അക്ഷയകേന്ദ്രങ്ങള്ക്കായി ആധാര്‍ നല്‍കേണ്ട കെല്‍ട്രോണ്‍ ഇതിന് സന്നദ്ധമായിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അനുമതി നല്‍കിയിട്ടില്ല. നഗരസഭയിലെ അക്ഷയകേന്ദ്രങ്ങളാകട്ടെ സ്വന്തം ചിലവില്‍ ആധാര്‍കാര്‍ഡ് മെഷീന് സജ്ജമാക്കുവാന്‍ തയ്യാറായിട്ടുമുണ്ട്. അതിനാല്‍ നഗരസഭയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആധാര്‍കാര്‍ഡ് ലഭ്യമാക്കുവാനുള്ള സൗകര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട പ്രമേയം കൗണ്‍സില്‍യോഗം ഐക്യകണ്ഠേന പാസ്സാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: