തൃശൂരില്‍ നടന്ന അയ്യങ്കാളി സ്മൃതി സമ്മേളനം ബിജെപി സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: അയ്യങ്കാളിക്ക് അര്‍ഹമായ അംഗീകാരം നല്‍കിയത് മോദിസര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട്. പട്ടികജാതി മോര്ച്ചതൃശൂര് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് നാല്പത് കോടിരൂപ അനുവദിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി അയ്യങ്കാളിക്കും കേരളത്തിലെ പട്ടികജാതി സമൂഹത്തിനും ഏറ്റവും വലിയ അംഗീകാരമാണ്. കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണി സര്‍ക്കാരുകള്‍ അയ്യങ്കാളിയെ അവഗണിക്കുകയായിരുന്നു. അയ്യങ്കാളി സമാജിക പ്രവര്‍ത്തനരംഗമായിരുന്ന തിരുവനന്തപുരം വിജെടി ഹാളിനെ അയ്യങ്കാളിയുടെ പേര് നല്കാന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
ശ്രീനിവാസന് വെളുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ സംസ്ഥാന ട്രഷറര്‍ ആര്‍ട്ടിസ്റ്റ് ഗോപാല്‍ജി, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ശ്യാമള പ്രേമദാസ്, രാജന് നെല്ലങ്കര, ശശി മരുതയൂര്, എ.ടി.കുഞ്ഞുണ്ണി, പി.ആര്.ചന്ദ്രന്, വേലായുധകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: