ഇരിങ്ങാലക്കുട: കാര്‍ഷിക വിപണിയില്‍ ഇ-ട്രേഡിങ്ങ് പൂര്‍ണ്ണമാകുന്നതോടെ ഏകീകൃത പൊതുവിപണി നിലവില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ അരവിന്ദ് സുബ്രഹ്മണ്യന് പറഞ്ഞു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കേരള എക്ണോമിക്സ് അസോസിയേഷന്റെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്ണോമിക്സ് ക്രൈസ്റ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷം ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുസേവന നികുതി ബില്‍ (ജിഎസ്ടി) നിലവില്‍ വരുന്നതോടെ വാറ്റ്/വില്പന നികുതി, വിനോദനികുതി, ആഢംബര നികുതി, ലോട്ടറി, ചൂതുകളി, വാതുവയ്ക്കല്‍ തുടങ്ങിയവയിന്മേലുള്ള നികുതികള്‍, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍, ഒക്ട്രോയി(നഗരചുങ്കം) എന്നിവ ഇല്ലാതാകുമെന്നും, ഈ ബില്‍ ലോക്സഭയില്‍ ഉടനെ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്റ്റ് കോളേജ് ഹാളില്‍ നടന്ന സെമിനാറില്‍ പ്രൊഫ.ഡോ.എം.എ ഉമ്മന്‍, പ്രൊഫ.ഡോ എസ് ഇരുടായരാജന്, പി ആര് ബോസ്, ഡോ ആര് സന്തോഷ്, ഡോ ഷിജന്‍ ഡേവിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ.ജോസ് തെക്കന്‍ സ്വാഗതവും ഡോ ഇ എം തോമസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: