മാനന്തവാടി : മഴ ശക്തമാകും മുന്‍പേ ജില്ലയില്‍ വന്‍ കൃഷി നാശം. കഴിഞ്ഞ ദിവസം മാനന്തവാടി പ്രദേശങ്ങ ളില്‍ ആഞ്ഞടിച്ച കാറ്റിലാണ് കമ്മന തുപ്പുംങ്കര റെജിയുടെ പകുതി മൂപ്പെത്തിയ 1400 ലധികം വാഴകള്‍ നിലംപൊത്തിയത്.
റെജിയും സുഹൃത്ത് ചേലക്കനിരയില് ഫ്രാന്‍സിസും ചേര്‍ന്ന് 1600 വാഴയാണ് കമ്മന നെച്ചോളി കോളനിക്ക് സമീപം നട്ടത്. നിലവില്‍ വാഴക്കുലക്ക് സാമാന്യം ഭേദപ്പെട്ട വിലയുള്ളപ്പോള്‍ വാഴകള്‍ നശിച്ചത് കര്‍ഷകരെ ദുരിതത്തിലാക്കി.
കൃഷിവകുപ്പ് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ട കണക്ക് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: