തിരുനെല്ലി : തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രശ്നങ്ങളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി സമരത്തിന്. ബി ജെപി തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലാണ് തീരു മാനം. വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ബേഗുര്‍ കോളനിയിലെ അശോകന്റെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷണം നടത്തുക, അപ്പപ്പാറ പിഎച്ച്സി യിലെ ശോചനീയാവസ്ഥ പരിഹരിക്കുക, ഡോക്ടറെ നിയമിക്കുക, സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കൂ ക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെ പി തിരുനെല്ലി പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തില്‍ വിവിധ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ടി.കൊടിക്കളം കുഞ്ഞികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രദീപന്, ജില്ലാ സെക്രട്ടറി കെ.മോഹന്‍ദാസ്, കേശവനുണ്ണി, സരിത്ത് ,രതീഷ് ബാബു, ശശി പനവല്ലി, റജി എടത്തറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: