പനീര്‍ ടിക്ക
പനീര്‍-250 ഗ്രാം
കാപ്സിക്കം, സവാള, നാരങ്ങ-ഒരെണ്ണം വീതം
മുളകുപൊടി-1 ടീസ്പൂണ്‍
എണ്ണ-രണ്ട് ടീസ്പൂണ്‍
ടുമാറ്റോ കെച്ചപ്പ്-രണ്ട് ടീസ്പൂണ്‍
പാവ് ബജി മസാല-ഒരു ടീസ്പൂണ്‍
ചാട്ട് മസാല-ഒരു ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
റെഡ് ചില്ലി സോസ്- ഒരു ടീസ്പൂണ്‍
സോയാസോസ്-അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പനീര്‍, ക്യാപ്സിക്കം, സവാള എന്നിവ സമചതുരക്കഷ്ണങ്ങള്‍ ആക്കുക. നാരങ്ങാനീരിനൊപ്പം എല്ലാ ചേരുവകളും ഇതില്ച്ചേര്ത്ത് യോജിപ്പിക്കുക. ഒരു ബേക്കിംഗ് ട്രേയില്‍ നിരത്തുക. ഒരു മണിക്കൂര്‍ ഇങ്ങനെ വയ്ക്കുക. മൈക്രോവേവ് ഓവന്റെ താപനില 200 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ച് ചൂടാക്കി 20 മിനിട്ട് ബേക്ക് ചെയ്തു വാങ്ങുക. നാരാങ്ങാ കഷ്ണങ്ങള്ക്കൊണ്ട് അലങ്കരിച്ച് വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: