മുട്ടില്‍ : മാണ്ടാട് ഷിബിന്‍ ജോര്‍ജിനെ വീട്ടില്‍കയറി തലയ്ക്കടിച്ചുകൊലപെടുത്താന് ശ്രമിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷോധിച്ച് ബിജെപി മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മലക്കാട് പി.കെ.രവീന്ദ്രന്റെ 1800 ചേന വെട്ടിനശിപ്പിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ച് മീനങ്ങാടി പോലീസ് സ്റ്റേഷനിലേക്കും ബിജെപി മാര്‍ച്ച് നടത്തും. മെയ് 19നാണ് ഷിബിന്‍ ജോര്‍ജിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് വീട്ടില്‍ക്കയറി ആക്രമിച്ചത്. ഷിബിനെ കൊലപെടുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. തയല്ക്കടിയേറ്റ ഷിബിന്‍ ഇറങ്ങി ഓടിയതിനാലാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്.
പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. മാരകമായി പരിക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഷിബിന്‍ വേണ്ട ചികിത്സാസൗകര്യങ്ങള്‍ ബിജെപി ഒരുക്കിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പ്രതികളെസംരക്ഷിക്കുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.
യോഗത്തില്‍ പ്രസിഡണ്ട് കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പ്രസന്നകുമാര്‍, ജയന് കുപ്പാടി, കെ.ബാബു, ബാലന് പനങ്കണ്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: