ഏതോ സുദിനത്തിലൊരുമിച്ച നാള്‍മുതല്‍
ആരുംനിനക്കാത്ത സൗഹൃദങ്ങള്‍
സ്വാര്ത്ഥതയില്ലൊരുപാധിയുമില്ലതില്
സ്വര്‍ഗ്ഗമായ് തീര്ക്കുന്നൊരാനന്ദയോഗം
അമ്മതന്‍ മടിയിലെ അനുഭൂതി പകരുമീ
അനന്യമാം സ്നേഹത്തിന് വാതായനങ്ങള്‍
മോഹഭംഗങ്ങള്‍തന്‍ മൗനമാം നൊമ്പരം
മറയുന്നു മായുന്നു ഹൃദയങ്ങളില്‍
അന്തമില്ലാത്തതാമാകാശ ശുദ്ധിയില്‍
അലിയുന്നൊരാനന്ദ സ്നേഹബന്ധം
ജീവിത നൗകയില്‍ ജലകണംനിറയുമ്പോള്
താങ്ങായിടുന്നതും സൗഹൃദം താന്‍
പ്രകൃതിതന്‍ വികൃതിയാലിടറുന്ന നേരം
പകരുന്നു ദിവ്യമാം സ്നഹാമൃതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: