കാസര്‍കോട്: അരയ സമുദായാംഗങ്ങള്‍ കുട്ടികളുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ സമുദായമെന്ന് കേളത്തില്‍ ധീവര-അരയന് എന്ന് തന്നെ ചേര്‍ക്കണമെന്ന് അഖില കേരള അരയ സംഘം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ധീവര/അരയ സമുദായം നേരിടുന്ന, സാംസ്കാരികവും, വിദ്യാഭ്യാസപരവും, തൊഴില്‍പരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമുദായം ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം. സമുദായ ഉന്നമനത്തിനായി കേരള അരയ സംഘം നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും, അരയ സംഘം ഗള്‍ഫ് കമ്മറ്റി നല്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചും, സര്‍ക്കാര്‍ നല്കുന്ന ഒഇസി വിഭാഗം സേവനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ധീവര, അരയന്, മുക്കുവ എന്നത്, വ്യത്യസ്ത രീതികളിലെഴുതുന്നതായി കാണുന്നുണ്ടെങ്കിലും ഇത് മുന്നും ഒരേ ആള്ക്കാര് തന്നെയാണെന്ന് യോഗം വിലയിരുത്തി. ആകാസ ഗള്‍ഫ് കമ്മറ്റി പ്രസിഡണ്ട് എസ് സുരേഷന്‍, അഡ്വ.പത്മനാഭന് എന്നിവര്‍ പങ്കെടുത്ത് യോഗ തീരുമാനങ്ഹള് നടപ്പിലാക്കാന്‍ തീരുമാനിച്ചു. അരയ സംഘം ജില്ലാ കമ്മറ്റി യോഗത്തില്‍ ബാലകൃഷ്ണന് പുതിയ വളപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ കെ.വിനയകുമാര്‍ കോട്ടിക്കുളം, ഭാസ്കരന് കീഴൂര്‍, വി.ചിത്രന് ഷണ്മുഖന്, വിനോദ് കുമ്പള എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന് കാഞ്ഞങ്ങാട് സ്വാഗതവും, രാജന് കീഴൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: