നീലേശ്വരം: നീലേശ്വരം മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കലശോത്സവം ജൂണ്‍ ആറു മുതല്‍ എട്ടു വരെ നടക്കും. അഞ്ചിനു രാവിലെ 9.07നും 10.07നും മധ്യേ ഓലകൊത്തലും തുടര്‍ന്നു പൂത്താക്കല്‍ ചടങ്ങും നടക്കും. അകത്തേ കലശ ദിവസമായ ആറിന് ഇരട്ടി നിവേദ്യത്തോടെ വിശേഷാല്‍ പൂജകള്‍. ഏഴിനു പുറത്തെ കലശ ദിവസം രാവിലെ ഒന്പതിനു പന്തീരടി പൂജ. രാവിലെ 10നു കോലധാരികളുടെ നടയില്‍ പ്രാര്‍ഥന. ഉച്ചയ്ക്കു രണ്ടിനു വിശേഷാല്‍ പൂജാ നേരത്ത് കളരികളില്‍ നിന്ന് തെയ്യക്കോലങ്ങളുടെ തിരുമുടികളും കലശത്തട്ടും ക്ഷേത്രത്തിലേക്ക് ആനയിക്കും. മുകയ സമുദായക്കാരുടെ മത്സ്യക്കോവ സമര്‍പ്പണവും നടക്കും. വൈകുന്നേരം 4ന് നാലിനു എറുവാട്ട് അച്ഛന് നാളികേരം ഉടയ്ക്കുന്നതോടെ തെയ്യക്കോലങ്ങളുടെ തിരുമുടി ഉയരും. കലശ കുംഭങ്ങളുടെ അകമ്പടിയോടെ നടയില്‍ ഭഗവതി, ക്ഷേത്രപാലകന്, കൈക്ലോന്‍, കാളരാത്രി തെയ്യക്കോലങ്ങള്‍ ക്ഷേത്രപ്രദക്ഷിണം ചെയ്യും. കലശശുദ്ധി ദിവസമായ എട്ടിനു തന്ത്രി മയ്യല് ദിലീപ് വാഴുന്നവരുടെ കാര്‍മികത്വത്തില്‍ രാവിലെ വിശേഷാല്‍ പൂജ, ഭൂതബലി. ഈ ദിവസം കലശച്ചന്തയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: