ഇടപ്പിള്ളി ചേരാനല്ലൂര്‍ ഭഗവതിയുടെ ഉത്സവക്കാലം കുംഭമാസത്തിലാണ് ആഘോഷിക്കുക പതിവ്. ഈ വര്‍ഷം കുഭത്തില്‍ ഉത്സവം നടന്നില്ല. അതിനുപകരം മേടത്തില് ഉത്സവം പൊടിപാറി. അതിനെല്ലാം ശേഷം ഇന്ന് ദേവി ആറാടുകയാണ്. സാധാരണ ദുര്ഗ്ഗാസങ്കല്പ്പത്തിലെ ദേവിമാര്‍ക്ക് ഉത്സവക്കാലത്ത് നിത്യേന ആറാട്ട് പതിവുണ്ട്. ഇവിടേയും ദേവിക്ക് നിത്യേന ആറാട്ടുകുളിയുണ്ട്.
കംഭത്തില് ഉത്സവം നടക്കാതിരുന്നത് പന്തീരാണ്ട് കൂടുമ്പോള്‍ മാമാങ്കം ആചരിക്കുന്നപതിവുണ്ട്. ദേവി മാമാങ്കം കാണുവാന്‍ എഴുന്നള്ളാറുെണ്ടന്നാണ് വിശ്വസിച്ചുവരുന്നത്. ഈവര്‍ഷം മാമാങ്കത്തിന്റെ വര്‍ഷമാണ്. അതിന്നാല്‍ മാമാങ്കത്തിന്റെ തിരക്കായതിന്നാല് ദേവി ഉത്സവം തന്നെ മാറ്റി വച്ച് മാമാങ്കത്തിന് എഴുന്നള്ളിയത്രേ. അതിന്റെ ക്ഷീണമെല്ലാം അകന്നതിന്ന് ശേഷം മേടത്തില് ഉത്സവം നടത്തുകയാണ്. എന്നാല്‍ ഈവര്‍ഷത്തെ ഉത്സവം പുതിയതായിത്തീര്ത്ത ധ്വജത്തിലാണ് കൊടികയറിയത്. ഇന്ന് വലിയ ആറാട്ടാണ് ദേവിയ്ക്ക് നടക്കുന്നത്.
പ്രശസ്തമായ ഉത്സവാദികള്‍ എല്ലാം തന്നെ കൊട്ടിക്കലാശിച്ചതിനുശേഷമാണ് ഈവര്‍ഷത്തെ ഉത്സവം നടന്നതിന്നാല് കലാകാരന്മാരെ കിട്ടുന്നതിന്ന് ബുദ്ധിമുട്ടുണ്ടായില്ല. തന്നെയുമല്ല പലപ്രശസ്തരും ഓരോദിവസത്തെ എഴുന്നള്ളിപ്പിനും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: