മൈലാഞ്ചി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യംതെളിയുക മലാഞ്ചിച്ചാറുകൊണ്ട് കൈ ചുവപ്പിച്ച പെണ്കൊടികളാവും. മൈലാഞ്ചി നിറയെ ഔഷധഗുണങ്ങളുള്ള ഒരു സസ്യം കൂടിയാണ്. ത്വക് രോഗങ്ങള്‍ക്കും കഫപിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കു നല്ലതാണ്.
മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞ നീരില്‍ മൈലാഞ്ചിവേര് കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. മൈലാഞ്ചിയില കഷായം വെച്ച് ഒരൗണ്‍സ് വീതം രണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. ചൂടുകുരുവിനെ അകറ്റാനും മൈലാഞ്ചിക്ക് സാധിക്കും.
വെള്ളത്തില്‍ കുറച്ച് മൈലാഞ്ചിയിലയിട്ട് ചൂടാക്കുക. ആ വെള്ളം തണുത്തതിന് ശേഷം ചൂടുകുരു ബാധിച്ച ഭാഗങ്ങളില്‍ ഒഴിച്ച് കഴുകുക. ശരീരത്തിന് കുളിര്‍മ കിട്ടുന്നതിനൊപ്പം ചൂടുകുരുവില്‍ നിന്നും രക്ഷ നേടാം. തലവേദ അകറ്റുന്നതിന് മൈലാഞ്ചി പൂവുകള്‍ക്ക് സാധിക്കും. കുറച്ചു വിനാഗിരിയില്‍ മൈലാഞ്ചിയിലകളും പൂക്കളും കുതിര്‍ത്ത ശേഷം നെറ്റിക്കിരുവശവും തേച്ചുപിടിപ്പിച്ച് മസാജ് ചെയ്താല്‍ തലവേദന മാറും. ഉലുവ, കടുകെണ്ണ, മൈലാഞ്ചി എന്നിവ ഒരുമിച്ച് ചൂടാക്കിയ ശേഷം തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ താരന് അകലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: