പത്തനംതിട്ട: മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ദ്ധിപ്പിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടി പിന്‍വലിക്കണമെന്ന് കേരളാ പ്രദേശ് പ്രൈവറ്റ് ബസ് മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.രഘുരാജ് ആവശ്യപ്പെട്ടു. ജില്ലാ പ്രൈവറ്റ് മോട്ടോര്‍ ആന്റ് എന്‍ജിനീയറിംഗ് മസ്ദൂര്‍ സംഘ് വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാണ് അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കുവേണ്ടി പ്രഖ്യാപിച്ച ഇഎസ്ഐ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് പ്രസിഡന്റ് അഡ്വ.ശാസ്താമഠം ശ്രീകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥന്, ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാര്‍, യൂണിയന് ജനറല്‍ സെക്രട്ടറി പി.എസ്.ശശി, ഭാരവാഹികളായ പി.ജി.ഹരികുമാര്‍, എന്‍.വി.പ്രമോദ്, കെ.സി.ഗണപതിപിള്ള, കെ.എസ്.സുരേഷ്കുമാര്‍, ഇ.ആര്.ബിജു, സുഭാഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന് ഭാരവാഹികളായി കെ.കെ.അരവിന്ദന്(പ്രസിഡന്റ്), പി.എസ്.ശശി(ജനറല്‍ സെക്രട്ടറി), എന്‍.വി.പ്രമോദ്(ഖജാന്‍ജി) എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: