പാലക്കാട്: ജനമനസില്‍ ഉയര്‍ത്തിയ ആവേശം ഊട്ടിയുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം പര്യടനം തുടരുന്നു. മിക്ക സ്ഥാനാര്‍ത്ഥികളും നാലാം ഘട്ട പ്രചരണവും പൂര്‍ത്തിയാക്കി എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. കുടുംബ യോഗങ്ങളും ഘൃഷസമ്പര്ക്കവും റോഡ്ഷോയുമായി പ്രചരണം മുന്നേറുകയാണ്.
നെന്മാറ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശിവരാജന് നയിക്കുന്ന റോഡ് ഷോ പല്ലശന പഞ്ചായത്ത് പന്തപ്പുള്ളിയില് നിന്നു തുടങ്ങി പഴയകാവില്‍ സമാപിച്ചു. ബിജെപി, ബിഡിജെഎസ്, ബിഎംഎസ്, ആര്‍എസ്സ്എസ് നേതാക്കളായ വേണു, സി.അരവിന്ദാക്ഷന്, ചെന്താമരാക്ഷന്, കെ.വി.ചന്ദ്രന്, ചക്രപാണി, പ്രഭാകരന്, ദേവിദാസ്, ലക്ഷ്മണന്, എം.ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
മലമ്പുഴ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ പുതുപ്പരിയാരം പഞ്ചായത്തിലെ ചന്ദന ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രചരണം ആരംഭിച്ചു. തുടര്‍ന്ന് വിഷ്ണു നഗര്‍, പുത്തന്‍ പുര, തെക്കെ പറമ്പ്, വാര്‍ക്കാട്, വെണ്ണക്കര, പന്നിയംപാടം, വള്ളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് . മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരായ ചിദംബരം, സി.എന്‍. ജയപ്രകാശ്, ചെന്താമരാക്ഷന്, വിജയന് കാവില്‍പാട് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി.ശ്രീകുമാര്‍ മാസ്റ്റര്‍ കുഴല്‍മന്ദം ചിതലിയില്‍ പര്യടനം നടത്തി, ബിജെപി ആലത്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബേബി, ജനറല്‍ സെക്രട്ടറി വാസുദേവന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്.അരുണ്‍കുമാര്‍, കെ.കുഞ്ചു, ജനാര്ദ്ദനന്, സദാനന്ദന്, സി.സുന്ദരന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: