കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന കോളനി സമ്പര്‍ക്കത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച തണ്ണിത്തോട്,വള്ളിക്കോട്,കോന്നി എന്നി പഞ്ചായത്തുകളിലെ കോളനികളില്‍ ഗൃഹസമ്പര്‍ക്കം നടത്തി.തണ്ണിത്തോട് പഞ്ചായത്തില്‍ എലിമുള്ളും പ്ലാക്കല്‍ ഹരിജന്‍ സെറ്റില്‍മെന്റ് കോളനി,മണ്ണീറ വടക്കേക്കര ആദിവാസി കോളനി,തണ്ണിത്തോട് മൂഴി കോളനി എന്നിവിടങ്ങളില്‍ എത്തി വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.മഹിള മോര്‍ച്ച മണ്ഡലം കണ്‍വീനര്‍ ബിന്ദു ഹരികുമാര്‍,സബിത.എസ്,ഓമന സന്തോഷ്,സരള,ലിസി,സുലേഖ എന്നിവര്‍ നേതൃത്വം നല്കി.വള്ളിക്കോട് പഞ്ചായത്തില്‍ കുടമുക്ക് ലക്ഷംവീട് കോളനി,കൈപ്പട്ടൂര്‍ കോളനി,വെള്ളപ്പാറ കോളനി എന്നിവിടങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തി. മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് മിനി ഹരികുമാര്‍, മണി.എസ്.നായര്‍,ജയശ്രി,വത്സല,ഭാസുര,ലേഖ,ജയകുമാരി,ശ്രീജ,വത്സല കുമാരി എന്നിവര്‍ പങ്കെടുത്തു.കോന്നി പഞ്ചായത്തില്‍ വകയാര്‍ ലക്ഷം വീട് കോളനി,വകയാര്‍ നെടുമനാല്‍ കുഴി കോളനി,ചിറയ്ക്കല്‍ നന്ദനാര്‍ കോളനി,എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.മഹിളമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് വത്സലകുമാരി,ജില്ല സെക്രട്ടറി ആശ ഹരികുമാര്‍,ബിജെപി മണ്ഡലം കമ്മറ്റിയംഗം റ്റി.സുധ,സുനില കണ്ണന്.ആശ രതീഷ്,ആര്യ,ഓമന ജനാര്ദ്ധനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: