പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.ടി രമേശ് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ ബിജെപി ഓഫീസായ മാരാര്‍ജിഭവനില്‍ സ്വര്‍ഗ്ഗീയ കെ.ജി.മാരാര്‍ജിയുടെ ഛായാചിത്രത്തില്‍ മാല ചാര്‍ത്തി വണങ്ങിയ ശേഷമാണ് പത്രികാസമര്‍പ്പണത്തിനായി പുറപ്പെട്ടത്. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നാണ് കളക്ട്രേറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി പുറപ്പെട്ടത്. ബിജെപി ജില്ലാ പ്രസിഡന്റ്അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍, ജില്ലാ ഭാരവാഹികളായ പി.ആര്.ഷാജി, കെ.കെ.ശശി, പി.കെ.ഗോപാലകൃഷ്ണന്‍നായര്‍, സംസ്ഥാന സമിതിയംഗം ടി.ആര്.അജിത് കുമാര്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എന്‍.വേണു, എന്‍ഡിഎ ചെയര്മാന് ഡി.സുരേന്ദ്രന്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.ആര്.മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ്, ബിജെപികോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജയകുമാര്‍ വല്യുഴത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, എന്‍ഡിഎ ചെയര്മാന് ഡി.സുരേന്ദ്രന് എന്നിവര്‍ക്കൊപ്പമെത്തിയാണ് എം.ടി.രമേശ് വരണാധികാരിക്ക് മുമ്പില്‍ പത്രിക സമര്‍പ്പിച്ചത്.
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കും. സൂക്ഷ്മപരിശോധന നാളെ നടക്കും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. അന്നേ ദിവസം അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. മേയ് 16നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 19ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: