തിരുവല്ല: അപ്പര്‍ കുട്ടനാടിന്റെ സമഗ്രമേഖലകളെയും ഇരുമുന്നണികളും അവഗണിച്ചെന്ന് ബിഡിജെഎസ് ഉപാദ്ധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്.പ്രദേശത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളോട് എല്ലാകാലത്തും ഇക്കൂട്ടര്‍ മുഖംതിരിഞ്ഞ് നിന്നു.അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍പാടങ്ങള്‍ മാത്രമാണ് ഇരുമുന്നണികളും സമ്മാനിച്ചിട്ടുള്ളത്.പാടങ്ങളില്‍ മെതിച്ചിടുന്ന നെല്ല് സംഭരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കേണ്ടിവരുന്ന ദുര്‍വിധി കേരളത്തില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.ബയോറൈസ് പാര്‍ക്കും നാളികേ സംസ്കരണ ശാലയും ബഡ്ജറ്റുകളിലെ പരാമര്‍ശങ്ങള്‍ മാത്രമായി ഒതുക്കപ്പെട്ടു.വിളവെടുപ്പ് കാലത്ത്മതിയായ കൊയ്ത്ത് യന്ത്രങ്ങള്‍ പോലും കൊണ്ടുവരാന്‍ സര്‍ക്കാരിനും കൃഷിവകുപ്പിനും കഴിഞ്ഞില്ല.ഒരുകാര്‍ഷിക കലണ്ടര്‍ പോലും തയ്യാറാക്കിനല്കാന് കഴിയാത്തവരാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ പര്യടനം നടത്തുമ്പോള്‍ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രദേശത്ത് ഇന്ന് പുതുതായി കാണുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് നിലവില്‍ വന്നതാണ്.മേഖലയില്‍ കൂടുതല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: