പന്തളം: കേരളത്തില്‍ ഭരണമാറ്റത്തിന്റെ കാഹളമുയര്‍ത്താന്‍ എന്‍ ഡി എ ക്ക് സാധിക്കും എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.പന്തളം തെക്കേക്കര പഞ്ചായത്തിന്റെ എന്‍ ഡി എ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വരുന്ന 15 വര്‍ഷം ഏറ്റവും വളര്‍ച്ചയുള്ള പാര്‍ട്ടി ആണ് ബി ജെ പി എന്ന് അദ്ദേഹം പറഞ്ഞു.ഒരു കൈയില്‍ വികസനവും മറുകൈയില്‍ ദേശീയതയും ഒരു കാലില്‍ മതസൗഹാര്‍ദവും മറുകാലില്‍ ഹൈന്ദവ ഏകീകരണവും ആകണം നമ്മുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജി ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.അടൂര്‍ നിയോജകമണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ.പി സുധീര്‍,ബി ഡി ജെ എസ് പഞ്ചായത്ത് കണ്‍വീനര്‍ ജി സുരേന്ദ്രന്,ബി ജെ പി ജില്ലാ സെക്രട്ടറി എ കെ സുരേഷ്,പഞ്ചായത്ത് അംഗങ്ങള്‍ ആയ ജി ലീലാദേവി,പി രാജമ്മ, ബി ഡി ജെ എസ് പഞ്ചായത്ത് സമിതി അംഗം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.ബി ജെ പി പഞ്ചായത്ത് ജനറല്‍സെക്രട്ടറി എസ് പ്രശാന്ത്കുമാര്‍ സ്വാഗതവും പഞ്ചായത്ത് കോ ഓഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: