തിരുവല്ല: കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഭരണത്തിലിരുന്ന ഇടത്-വലത് സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണെന്ന് ഭാരതീയ ധര്‍മ്മ ജനസേന ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ്അദ്ദേഹം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മാറിമാറി ഭരിച്ച ഇവര്‍ അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് ഇവര്‍ കേരളത്തിന് ആകെ നേടി കൊടുത്തത്. വരുന്ന നിയമസഭാതെരഞ്ഞടുപ്പില്‍ മിന്നുന്ന വിജയം കൈവരിക്കാന്‍ എന്‍ഡിഎക്ക് സാധിക്കും.കൊള്ളയടിക്കാരായ ഭരണപക്ഷത്തിനും നിര്‍ജ്ജീവമായ പ്രതിപക്ഷത്തിനുമെതിരെയുള്ള വിധി എഴുത്താകും മെയ് 16ന് നടക്കുക.കേന്ദ്രത്തിന്റെ വികസന സ്വപ്നങ്ങളുടെ അലയൊലികള്‍ കേരളത്തിലേക്ക് വീശിയടിക്കുമ്പോള്‍ അതിനെതിരെ നില്‍ക്കാനുള്ള പ്രവണതയാണ് ഇവിടുത്തെ ഭരണ പ്രതിപക്ഷങ്ങള്‍ കാട്ടുന്നത്. വെറും രണ്ടര വര്‍ഷകാലം കൊണ്ട് ഭാരതത്തെ ലോകം ഉറ്റുനോക്കുന്ന ശക്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞഞ്ഞെന്നും അദ്ദേഹം പറഞ്ഞു..
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗണ്‍സില്‍ അംഗം അല്‍ഫോണ്‍സ് കണ്ണന്താനം,ടെലിവിഷന്‍ അവതാരകനും തത്വശാസ്ത്ര ഗവേഷകനുമായ രാഹുല്‍ ഈശ്വര്‍, ബിജെപി സംസ്ഥാന ട്രഷാര്‍ കെ.ആര്. പ്രാതാപചന്ദ്രവര്മ്മ,മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ പി.കെ വിഷ്ണു നമ്പൂതിരി,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് വൈസ് ചെയര്‍മാനുമായ അക്കീരമന്‍ കാളിദാസഭട്ടതിരി,ചലചിത്രതാരം കൃഷ്ണ പ്രസാദ്,ബിജെപി സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.എന്‍ ഉണ്ണി,ടി.ആര്.അജിത്ത് കുമാര്‍,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.എന്‍. ഹരികൃഷ്ണന്,സെക്രട്ടറിമാരായ അഡ്വ.ജി നരേഷ്,വിജയകുമാര്‍ മണിപ്പുഴ, ജില്ലാ സെക്രട്ടറി അനില്‍ ഉഴത്തില്‍, ജില്ലാട്രഷാര് കെ.ജി സുരേഷ്, എസ്എന്‍ഡിപി താലൂക്ക്യൂണിയന്‍ സെക്രട്ടറി മധുപരുമല.ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് റജി പൊടിയാടി.നിയോജമണ്ഡലം സെക്രട്ടറി ഭാസ്കരന് ഉപാദ്ധ്യക്ഷന്‍ സനല്‍ നെടുമ്പ്രം,കേരളാ കോണ്‍ഗ്രസ് (പിസി.തോമസ്) നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി.പി,ഡാനിയല്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എസ് ജോസ്കുട്ടി തോമസ്,നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെജി സുനില്‍കുമാര്‍,കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്ത് ചരിത്രപരമായ രാഷ്ട്രീയ മാറ്റത്തിനും സമയമായെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ റാന്നി നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പറഞ്ഞു. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ കാര്‍ഷിക, വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടം അനുഭവിക്കാന്‍ കേരളത്തിനും കഴിയണം. ശബരിമലയുള്‍പ്പെടുന്ന മണ്ഡലമെന്ന നിലയില്‍ റാന്നിക്ക് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. പത്മകുമാറിന്റെ വിജയം അനിവാര്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ത്രിതല തിരഞ്ഞെടുപ്പിലും സംസ്ഥാനത്തുണ്ടായ ബിജെപി മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു ജയിക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ജനഹിതം അറിയുന്ന മികച്ച പൊതു പ്രവര്‍ത്തകനാണ് റാന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. പത്മകുമാറെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. ജനങ്ങളോടു സ്നേഹവും സമര്‍പ്പണവുമുള്ള വ്യക്തിത്വമാണ് അദ്ദേഹം. കെപ്കൊ ചെയര്‍മാനായിരിക്കെ പത്മകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
റാന്നിയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന ഒറ്റ വാഗ്ദാനം മാത്രമാണ് തനിക്കു വോട്ടര്‍മാരോടു പറയാനുള്ളതെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു തവണയായി എല്‍ഡിഎഫിനെയും അതിനു മുന്‍പ് യുഡിഎഫിനെയും ജയിപ്പിച്ചു വിട്ട മണ്ഡലത്തില്‍ പല മേഖലയിലെയും ജനങ്ങള്‍ക്കു കുടിവെള്ളം കിട്ടാക്കനിയാണ്. വീടുകളിലെത്താന്‍ റോഡില്ലാതെ നിരവധിയാളുകള്‍ ബുദ്ധിമുട്ടുന്നു. മണ്ഡലത്തില്‍ പ്രചരണത്തിനിടെ തനിക്കു കിട്ടിയ പരാതികളേറെയും ഇതു തന്നെയാണ്. റാന്നിക്കു കിട്ടേണ്ട മെഡിക്കല്‍ കോളേജ് പോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. റാന്നിക്കൊരു ജനറല്‍ ആശുപത്രിയില്ല. നിലവിലുള്ള ഗവ. ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. അനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ. പി ദേശീയ സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം, ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജെ. എസ്. എസ് നേതാവും മുന്‍ എം. എല്‍. എയുമായ അഡ്വ. എ. എന്‍ രാജന്‍ബാബു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു പി, എല്‍.ജെ.പി ജില്ലാ ചെയര്മാന് ജേക്കബ് പീറ്റര്‍, പി. എസ്. പി ജില്ലാ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന് നായര്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ചെറുകോല്‍, ബി. ഡി. ജെ. എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.
എസ്. എന്‍. ഡി.പി യോഗം റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂര്‍ യൂണിയന് ഭാരവാഹികള്‍, പട്ടികജാതി വര്ഗസഭ, കെ.പി.എം.എസ് ഭാരവാഹികള്‍ തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: