കൊച്ചി: നാളികേരോത്പന്ന കയറ്റുമതിയുടെ മൂല്യത്തില്‍ 2015-16 വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ 10.50 ശതമാനത്തിന്റെ വര്‍ദ്ധനവ് . 2014-2015 വര്‍ഷത്തില്‍ കയറും കയറുല്പന്നങ്ങളും ഒഴികെയുള്ള നാളികേര ഉത്പന്ന കയറ്റുമതി 1312 കോടി രൂപയുടേതായിരുന്നു. എന്നാല്‍ 2015 – 16 വര്‍ഷത്തെ കയറ്റുമതി മൂല്യം 1450 കോടി രൂപയായി.
വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട്, ഉത്തേജിത കാര്‍ബണ്‍ എന്നീ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ മൂല്യത്തിലും അളവിലും 2014 – 15നെ അപേക്ഷിച്ച് ഉയര്‍ന്ന വര്‍ദ്ധനവാണ് 2015 – 16 വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2015 – 16 വര്‍ഷത്തില്‍ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡസിക്കേറ്റഡ് കോക്കനട്ട് 63 ശതമാനവും, വെളിച്ചെണ്ണ 23 ശതമാനവും ഉത്തേജിത കാര്‍ബണ്‍ 13 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെര്‍ജിന്‍ വെളിച്ചെണ്ണയുടെ കയറ്റുമതിയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മികച്ച വര്‍ദ്ധന രേഖപ്പെടുത്തിയെങ്കിലും, രണ്ടാംപകുതിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഓര്‍ഗാനിക് വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്ക് നല്ല ഓര്‍ഡറുകള്‍ ഉണ്ടായിരുന്നിട്ടും, സര്‍ട്ടിഫിക്കേഷനോടു കൂടിയ ഓര്‍ഗാനിക് വെര്‍ജിന്‍ വെളിച്ചെണ്ണയുടെ ഉത്പാദനകുറവ് കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചുവെന്നും നാളികേര വികസന ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: