തിരുവനന്തപുരം : നാളികേരോത്പ്പന്ന കയറ്റുമതിയുടെ മൂല്യത്തില്‍ 2015-16 വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ 10.50 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. 2015-16ല്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള വാണിജ്യോത്പ്പന്ന കയറ്റുമതി 10 ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തിയപ്പോള്‍, 10.50 ശതമാനം വര്‍ദ്ധനവ് നാളികേര ഉത്പ്പന്ന കയറ്റുകമതിയില് നേടാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ശ്രദ്ധേയം. 2014-15 വര്‍ഷത്തില്‍ കയറും കയറുല്‍പ്പന്നങ്ങളും ഒഴികെയുള്ള നാളികേര ഉത്പ്പന്ന കയറ്റുമതി മൂല്യം 1450 കോടി രൂപയായുയര്‍ന്നു. 2015-16 വര്‍ഷത്തില്‍ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡെഡിക്കേറ്റഡ് കോക്കനട്ട് 63 ശതമാനവും, വെളിച്ചെണ്ണ 23 ശതമാനവും ഉത്തേജിത കാര്‍ബണ്‍ 13 ശതമാനവും വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: