ന്യൂദല്‍ഹി: ദേശീയ അന്താരാഷ്ട്ര വിപണികളില്‍ വന്‍തോതില്‍ ആവശ്യകതയുള്ള മുളയുടെ ലഭ്യത ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിംഗ് പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിച്ച ലോകമുള സമ്മേളനത്തെ (വേള്‍ഡ് ബാംബൂകോണ്ഫറന്സ്)അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മുളയ്ക്ക് ആഗോളവിപണിയില്‍ 20 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നപ്പോള്‍ ആഭ്യന്തര വിപണിയില്‍ ഇത് 26000 കോടിരൂപയുടേത് മാത്രമായിരുന്നെന്ന് കേന്ദ്ര കൃഷി മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത്മുളവളരുന്ന പ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന മുളരാജ്യത്തെ ആവശ്യങ്ങള്‍ നേരിടാന്‍ മാത്രം പര്യാപ്തമാണ്. ദേശീയമുള ദൗത്യത്തിന്റെ ഭാഗമായി 349864 ഹെക്ടര്‍ ഭൂമിയില്‍ മുളവച്ച് പിടിപ്പിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള തൈകള്‍ വിതരണംചെയ്യാനായി 1436 നഴ്സറികളും സ്ഥാപിച്ചിട്ടുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട് വ്യാവസായിക ഉത്പാദനത്തിന്റെ സാധ്യകളും സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: