കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ വ്യാജമദ്യ/മയക്കുമരുന്നുലോബികള്ക്കെതിരെ തീവ്രയത്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തി ഇവയുടെ ഉല്‍പ്പാദനം, വിതരണം, കടത്ത്, സംഭരണം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആയതിന്റെ ഭാഗമായി മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷന് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഈ കണ്ട്രോള് റൂമിലേക്ക് 18004252656 എന്ന ടോള്‍ഫ്രീ നമ്പറില്‍ സൗജന്യമായി വിളിച്ച് പരാതികള്‍ അറിയിക്കാവുന്നതാണെന്നും പരാതിയിന്മേല് സത്വര നടപടികള്‍ സ്വീകരിക്കുന്നതാണെന്നും വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: