മാനന്തവാടി : എന്നും ശനിദശ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്ക്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡ്. കട്ടിലുകളുടെ എണ്ണം കുറവായതിനാല്‍ പ്രസവം നടന്ന് കുഞ്ഞിനെയുംകൊണ്ട് തറയില്‍ കിടക്കേണ്ട അവസ്ഥ. ഒപ്പം വെള്ളമില്ലാത്തതും പ്രാഥമിക ആവശ്യത്തിന് വേണ്ട സൗകര്യമില്ലാത്തതും ഗര്‍ഭിണികളുടെയും സഹായികളുടെയും ദുരിതം ഇരട്ടിയാക്കുന്നു.
ആംബുലന്‍സില്‍ ആദിവാസി യുവതിയുടെ പ്രസവം പ്രതിഷേധമായതോടെ ആവശ്യത്തിന് ഗൈനകോളജിസ്റ്റുകളെ നിയമിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലാതെ വീര്‍പ്പുമുട്ടുകയാണ് ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡ്. ആകെ മുപ്പത്തിമൂന്ന് കട്ടിലുകള്‍ ഗര്ഭിണികളാകട്ടെ ഏഴുപത്തിഒന്നിലധികവും. ദിവസേന പത്തിലധികം പ്രസവങ്ങള്‍ നടക്കുന്ന ഇവിടെ സൗകര്യങ്ങള്‍ പരിമിതവും. ഒരു കട്ടിലില്‍ രണ്ട് അമ്മമാരും രണ്ട് കുഞ്ഞുങ്ങളും മൂന്നാമതൊരു പ്രസവം നടന്നാല്‍ പിന്നെ അമ്മയും കുഞ്ഞും തറയില്‍ കിടക്കണം അതാണ് ജില്ല ആശുപത്രിയിലെ പ്രസവവാര്‍ഡിന്റെ അവസ്ഥ. വെള്ളത്തിന്റെ കാര്യം പറയേണ്ട, വന്നാല്‍ വന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആകെയുള്ള ഏഴ് കക്കുസുകളില് ആറെണ്ണവും തകരാറായതിനാല്‍ അടഞ്ഞ് തന്നെ. ആകെയുള്ള ഒന്നുകൊണ്ട് ഗര്‍ഭിണികളും സഹായികളും കാര്യം സാധിക്കണം. പ്രസവം കഴിഞ്ഞ് പേവാര്‍ഡ് എടുത്തുമാറാമെന്നു വിചാരിച്ചാലോ അതിനം തടസ്സം. അറ്റകുറ്റപണി എന്നു പറഞ്ഞ് പേവാര്‍ഡ് അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അങ്ങനെ എല്ലാംകൊണ്ടും പൊറുതിമുട്ടിയിരിക്കുകയാണ് ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡ.് അതുകൊണ്ട് ബുദ്ധിമുട്ടിലാവുന്നതാകട്ടെ ഇവിടെ എത്തുന്ന ഗര്‍ഭിണികളും സഹായികളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: