മാനന്തവാടി: പൊതു കുളത്തില്‍ കോഴിവേസ്റ്റ് തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യമ്പള്ളി കുന്നുംപുറത്ത് റോബിച്ച(40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പയ്യമ്പള്ളി കൂടല്‍ കടവില്‍ ഇയാള്‍ കോഴിവേസ്റ്റ് അടക്കമുള്ള മാലിന്യം തള്ളുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ തന്നെ വളര്‍ത്തുന്ന കോഴികളുടെ വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങളാണ് ഇയാള്‍ കുളത്തില്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: