മാനന്തവാടി : വ്യാജ വിദ്യഭ്യാസ യോഗ്യത നല്‍കുകയും തെരഞ്ഞെടുപ്പ് ചിലവ് കണക്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനുമുള്ള കേസ്സില്‍ മന്ത്രി ജയലക്ഷ്മി കുറ്റം സമ്മതിച്ചതായി പരാതികാരനായ കെ.പി. ജീവന്. സബ് കളക്ടര്‍ മുമ്പാകെ ഹാജരായ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജീവന്.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും 2004 ല്‍ ബിഎ ബിരുദം നേടിയെന്നാണ് 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജയലക്ഷ്മിയുടെ നാമ നിര്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്നലെ നടന്ന ഹിയറിംങില്‍ താന്‍ പ്ലസ് ടു പഠനം മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നാണ് വരണാധികാരിയുടെ മുന്പില് മൊഴി നല്‍കിയത്. കൂടാതെ തെരഞ്ഞെടുപ്പില്‍ ചിലവഴിച്ച തുകയുടെ കാര്യത്തിലും ഇന്നലെ പറഞ്ഞതില്‍ നിന്ന് തന്നെ തന്റെ പരാതി സത്യമെന്ന് തെളിഞ്ഞതായും ജീവന് അവകാശപ്പെട്ടു.
കണക്കില്‍ കാണിക്കാത്ത പത്ത് ലക്ഷത്തിന്റെ കാര്യത്തില്‍ മൂന്നര ലക്ഷം ചിലവായതായും ബാക്കി തന്റെ കൈവശമുണ്ടെന്നുമാണ് മന്ത്രി മൊഴി നല്‍കിയിരിക്കുന്നത്. അതും തന്റെ പരാതി സത്യമാണെന്നതിന് തെളിവാ ണെന്നാണ് ജീവന് പറഞ്ഞു. അതേസമയം വിചാരണയായതിനാല്‍ ഒന്നും പറയാനില്ലെന്നാണ് മന്ത്രി പി.കെ.ജയലക്ഷ്മിയുടെ മറുപടി.
മന്ത്രി ജയലക്ഷ്മിയുടെ വാദം കേട്ട തിരഞ്ഞെടുപ്പ് കേസ് വരണാധികാരികൂടിയായ സബ് കളക്ടര്‍ ശ്രീറാം സാംബശിവറാവു കേസ് 16ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: