കല്‍പ്പറ്റ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജല സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് സജലം കാമ്പയിന്റെ ഭാഗമായുള്ള സജലം വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു. 26 സി.ഡി.എസുകളിലും 487 എ.ഡി.എസുകളിലും, 10350 അയല്‍ക്കൂട്ടങ്ങളിലും സജലം പ്രതിജ്ഞ എടുക്കും.
ഇന്നലെ മുതല്‍ ആരംഭിച്ച് അഞ്ച് വരെ നടക്കുന്ന സി.ഡി.എസ് യോഗങ്ങളിലും, ഏപ്രില്‍ 8 മുതല്‍ 10 വരെ നടക്കുന്ന അയല്‍ക്കൂട്ട യോഗങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി പ്രത്യേകം സജലം പ്രതിജ്ഞയെടുക്കുക.സജലം കാമ്പയിന്റെ ഭാഗമായി ബോധവല്കരണം, ജല സംരക്ഷണ സന്ദേശ പ്രചാരണം, അയല്‍കൂട്ട യോഗത്തില്‍ പ്രത്യേക ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രതിജ്ഞ, ലഘുലേഖ വിതരണം, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാണ് എ.ഡി.എസ്, സി.ഡി.എസ്, അയല്‍കൂട്ട തലങ്ങളില്‍ നടപ്പാക്കുന്നത്. അതോടൊപ്പം പക്ഷിമൃഗാദികള്‍ക്കും, വൃക്ഷലതാദികള്‍ക്കും വെള്ളം ഉറപ്പാക്കാനാവശ്യമായ നടപടികളും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. പൊതുകിണര്‍, കുളം, ജലസ്രോതസ്സുകള്‍, തോടുകള്‍, ടാപ്പുകള്‍ സംരക്ഷിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സി.ഡി.എസ് (പഞ്ചായത്ത്, മുനിസിപ്പല്‍ തലം), എ.ഡി.എസ് (വാര്‍ഡ് തലം), എന്‍.എച്ച്.ജി (അയല്‍കൂട്ട തലം) പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. ബാലസഭ കുട്ടികളുടെ കൂട്ടായ്മ രൂപീകരിച്ച് സന്ദേശ പ്രചാരണം നടത്തും. കുടുംബശ്രീ ജില്ലാ മിഷന് തയ്യാറാക്കിയ സജലം പത്രിക പ്രകാശനം ജില്ലാ മണ്ണ് – ജല സംരക്ഷണ ഓഫീസര്‍ പി.യു ദാസ് കല്പ്പറ്റസി.ഡി.എസ് ചെയര്‍പേഴ്സണ്‍ വനിതക്ക് നല്കി പ്രകാശനം ചെയ്തു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ്, അസി.മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.എന്ശോഭ, കെ.പി ജയചന്ദ്രന്, കെ.എ ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.ഡി.എസ്ചെയര്പേഴ്സണ്മാര്, ജില്ലാമിഷന് കണ്‍സള്‍ട്ടന്റുമാര്‍, ബ്ലോക്ക്കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: