കല്‍പ്പറ്റ : നിയമസഭാതെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാല് പോളിംഗ് ബൂത്തുകള്‍ അസൗകര്യമുള്ള കെട്ടിടങ്ങളില്‍നിന്ന് അതേ സ്കൂളുകളിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെയും ബത്തേരി മണ്ഡലത്തിലെയും രണ്ടുവീതം ബൂത്തുകളാണ് മാറ്റുക. കല്‍പ്പറ്റ മണ്ഡലത്തിലെ വയനാട് ഓര്‍ഫനേജ് യുപിസ്കൂ ള്‍ മുട്ടിലിലെ 54, 55 നമ്പര്‍ ബൂത്തുകള്‍ ടിന് ഷീറ്റിട്ട കെട്ടിടത്തില്‍നിന്ന് സ്കൂളിലെ തന്നെ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റും. ബത്തേരി മണ്ഡലത്തിലെ ജിഎല്‍പിഎസ് കുന്താണിയിലെ 168ാം നമ്പര്ബൂത്ത് സ്കൂളിലെ പുതിയകെട്ടിടത്തിലേക്ക്മാറ്റും. ബത്തേരി മണ്ഡലത്തിലെ പാഴൂര്സെന്റ്ആന്റണീസ് എയുപി സ്കൂളിലെ 178ാംനമ്പര്‍ ബൂത്ത്സ്കൂളിലെ തന്നെ ഓടിട്ടകെട്ടിടത്തിലേക്ക് മാറ്റുമെന്നും കലക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കലക്ടറേറ്റില്‍ പരിശീലനം നല്‍കും. റോഡരികിലും മറ്റുമുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ മറയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചു.
യോഗത്തില്‍ എഡിഎം സി.എം.മുരളീധരന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ.അബ്ദുല്‍ നജീബ്, ജില്ലാഫിനാന്സ് ഓഫീസര്‍ കെ.എം.രാജന്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: