കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വൈദിക ആചരണ പ്രകാരം ആദ്യത്തെ വനിതാ വൈദിക പുരോഹിതയെന്ന ബഹുമതി ധന്യയ്ക്ക് സ്വന്തം. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കാശ്യപാശ്രമത്തില്‍ നിന്ന് ഷോഡശക്രിയകള്‍ പഠിച്ച ആദ്യത്തെ വനിതാ വൈദിക പുരോഹിതയായി ധന്യയെ കാശ്യപാശ്രമം കുലപതി ആചാര്യശ്രീ എം.ര്‍. രാജേഷ് അഭിഷിക്തയാക്കും. കോഴിക്കോട് കടപ്പുറത്ത് ഏപ്രില്‍ 3 ന് പ്രജ്ഞാനം ബ്രഹ്മ നടത്തുന്ന ചടങ്ങിലാണ് അഭിഷിക്തയാക്കുക.
അറിവാണ് ഈശ്വരന്, മനസ്സമാധാനത്തിന് തപസിലേക്ക് മടങ്ങൂ എന്ന സന്ദേശവുമായാണ് സംസ്ഥാന വ്യാപകമായി ജാതി, ലിംഗ ഭേദമന്യേ കാശ്യപാശ്രമം വേദപഠനം നടത്തുന്നത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാശ്യപ വേദറിസര്‍ച്ച് ഫൗണ്ടേഷന് കാശ്യപാശ്രമത്തിലെ 9 വര്‍ഷത്തെ പഠനമാണ് ധന്യയെ ഈ അപൂവനേട്ടത്തിനുടമയാക്കിയത്. മലപ്പുറം രാമനാട്ടുകരയില്‍ ഐക്കരപ്പടി നീറേപ്പുറത്തു വീട്ടിലെ ധന്യ ഫിസിക്സില്‍ ബിരുദപഠനം നടത്തുമ്പോഴാണ് വേദപഠനത്തില്‍ ആകൃഷ്ടയാകുന്നത്. ബിരുദമെടുത്തശേഷം ബിഎഡും ഫിസിക്സില്‍ എംഫിലും കഴിഞ്ഞശേഷം മുഴുവന്‍ സമയവും വേദ പഠനത്തില്‍ മുഴുകാന്‍വേണ്ടി കാശ്യപാശ്രമത്തില്‍ ചേര്‍ന്നു പഠനമാരംഭിച്ചു. കാശ്യപാശ്രമം കുലപതി ആചാര്യശ്രീ എം.ആര്. രാജേഷിന്റെ ശിക്ഷണത്തിലാണ് പഠനം നടത്തിയത്.
വിവാഹം ചോറൂണ് തുടങ്ങിയ ചടങ്ങുകള്‍ എല്ലാം യജ്ഞം ചെയ്തിട്ടാണ് ആഘോഷിക്കേണ്ടത്: യജ്ഞം ചെയ്യാത്ത ചടങ്ങുകള്‍ക്ക് സാധുതയില്ലെന്ന് ധന്യ പറയുന്നു. വേദങ്ങളിലെ യജ്ഞ സംസ്കാരവും വൈദികാചരണങ്ങളും തെരഞ്ഞെടുത്ത് ഐശ്വര്യ സമൃദ്ധമായ ജീവിതത്തിനുവേണ്ടി ചെയ്യേണ്ട യജ്ഞങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനകം ഷോഡശക്രിയാ പഠനം പൂര്‍ത്തിയായി. ഇത് മുജ്ജന്മ സുകൃതമായാണ് കരുതുന്നതെന്ന് ധന്യ സമ്മതിക്കുന്നു. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ബിഎഡിനു പഠിച്ചത്. വേദങ്ങളിലേക്കു മടങ്ങിയാല്‍ ജീവിതത്തില്‍ സുഖവും സമാധാനവുമുണ്ടാകുമെന്ന് ബോദ്ധ്യമായതിനാലാണ് വേദപഠനത്തില്‍ ഉറച്ചുനിന്നത്.
ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം വേദപുരോഹിതനായ ഷിനോജ് വൈദിക് ആണ് ധന്യയെ വിവാഹം കഴിച്ചത്. പഠനത്തിലും പൗരോഹിത്യത്തിലും ഭര്‍ത്താവിന്റെ സഹായസഹകരണങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് സന്തോഷപൂര്‍ണമായ കുടുംബജീവിതം നയിക്കാനാകുന്നുവെന്ന് ധന്യ അടിവരയിട്ടു പറയുന്നു.
കാശ്യപാശ്രമത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ രണ്ടുലക്ഷത്തിലേറെപ്പേര്‍ വിദേശ രാജ്യങ്ങളിലുള്‍പ്പടെ പുരോഹിതരായുണ്ട്. ഫിസിക്സില്‍ പഠിച്ച കാര്യങ്ങള്‍ വേദങ്ങളില്‍ പറഞ്ഞിട്ടുള്ള ശാസ്ത്രസത്യങ്ങളാണെന്ന് ബോധ്യമായി. യജ്ഞങ്ങള്‍ തികച്ചും ശാസ്ത്രീയമാണ്. വേദം ചൊല്ലുമ്പോള്‍ ഒരക്ഷരം പോലും തെറ്റാന്‍ പാടില്ല. സ്ത്രീകള്‍ ചില ശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നുവെന്നും ധന്യ പറയുന്നു. സംസ്കാരം എന്തെന്ന് പുതുതലമുറയെ പഠിപ്പിച്ചു വളര്‍ത്തിയെടുക്കുന്നതിനാണ് ജീവിതത്തില്‍ പ്രഥമ പരിഗണനയെന്നു പറയാനും ധന്യ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: