വേനല്‍ക്കാലമാണ്. പൂരി, പറോട്ട, തുടങ്ങിയ എണ്ണപ്പലഹാരങ്ങള്‍ ഒഴിവാക്കുന്നതാണുത്തമം. പകരം സെറ്റ് ദോശ, സ്പ്രിങ് ദോശ തുടങ്ങിയ എണ്ണ മിതമായി മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ കഴിക്കുക.
സെറ്റ് ദോശ
ചേരുവകള്‍
പച്ചരി-അരക്കപ്പ്
പൊന്നിയരി- അരക്കപ്പ്
ഉഴുന്ന്-കാല് കപ്പ്
ഉപ്പ്-പാകത്തിന്
എണ്ണ- ദോശക്കല്ലില്‍ തേയ്ക്കാന്‍
തയ്യാറാക്കുന്ന വിധം
പച്ചരി, പൊന്നിയരി എന്നിവ വെള്ളത്തിലിട്ട് നാല് മണിക്കൂര്‍ കുതിര്‍ക്കുക. ഉഴുന്നും വെള്ളത്തിലിട്ട് നാല് മണിക്കൂര്‍ വയ്ക്കുക. അരി അരിച്ചുവാരി കഴുകി പാകത്തിന് വെള്ളം ഒഴിച്ച് നന്നായരച്ചുവയ്ക്കുക. ഉഴുന്നും കഴുകി അരിച്ചുവാരി മയമായി അരച്ച് അരിമാവില്‍ ചേര്‍ക്കുക. 10-12 മണിക്കൂര്‍ മാവ് പൊങ്ങാനായി വയ്ക്കുക. ഉപ്പിട്ടിളക്കി ചൂടായ ദോശക്കല്ലില്‍ എണ്ണ പുരട്ടിയശേഷം ഓരോ തവി മാവ് വീതം എടുത്ത് കോരിയൊഴിച്ച് ചെറുതീയില്‍ വച്ച് ബ്രൗണ്നിറമാക്കി മടക്കി എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: