ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐയുടെ ശിലാസ്ഥാപന ചടങ്ങില്‍ തങ്ങളെ അവഗണിച്ചുവെന്നാരോപിച്ച് ജനപ്രതിനിധികള്‍ ഉദ്ഘാടനവേദിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ചിന്നസ്വാമി, എന്‍.കെ മണികുമാര്‍, വിമോചിനി ശിവന് എന്നിവരാണ് ചടങ്ങിനിടെ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളില്‍ മനപൂര്‍വ്വം തങ്ങളെ ഒഴിവാക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധം ആരംഭിച്ചതോടെ അച്യുതന് എം.എല്‍.എ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി പെട്ടെന്ന് വേദിവിട്ടു. ശേഷം ആശംസ പ്രസംഗങ്ങളൊന്നും നടത്താതെ സംഘാടകര്‍ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകല്‍ ഗവ.ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സമീപത്താണ് ഐ.ടി.ഐ സ്ഥിരംക്യാമ്പസ് സ്ഥാപിക്കുന്നത്. നിലവില്‍ വടകരപ്പതിയിലെ ഒരു വാടക കെട്ടിടത്തിലാണ് താത്കാലികമായി ഐ.ടി.ഐ പ്രവര്‍ത്തിച്ചു വരുന്നത്. 3 കോട് 58 ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: