പാലക്കാട്: നവീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ചരക്കുനീക്കം വര്‍ധിപ്പിച്ചും കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനുമുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് ഡിവിഷന് മാനേജര്‍ ആനന്ദ് പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ത്ഥാടന പാതയായ പാലക്കാട് പൊള്ളാച്ചി റൂട്ടിലെ പഴയ സര്‍വീസുകള്‍ തിരികെ കൊണ്ടുവരും. കൊച്ചി ചെന്നൈ രാമേശ്വരം റൂട്ടിലെ ചരക്കുനീക്കത്തിന് ഈ പാതയുടെ പ്രാധാന്യം ഏറെയാണ്. കൊച്ചിയില്‍ നിന്നുള്ള കണ്ടെയ്നര്‍ നീക്കം ഏറിയ പങ്കും കൊയമ്പത്തൂര് സേലം വഴിയാണ്. ഇത് പൊള്ളാച്ചി വഴി തിരിച്ചുവിടുന്നതോടെ പാലക്കാട് സേലം റൂട്ടിലെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ കാര്യക്ഷമായി ഓടിക്കാന്‍ സാധിക്കും.
പാലക്കാട് മെമു ഷെഡിന്റെ നവീകരണത്തിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മെമു ഷെഡ് നവീകരണം യാഥാര്‍ത്ഥ്യമായെങ്കില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ പകല്‍ മാത്രമാണ് മെമു ഷെഡ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം നിലവിലില്ല. മെമു ഷെഡിന്റെ പരിമിതി മൂലമാണ് ഈറോഡില്‍ പോയി റേക്കുകള്‍ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നത്. നാല് മെമു റേക്കുകളാണ് ഉള്ളത്. മൂന്നെണ്ണം കൂടി ആവശ്യമാണെന്ന് റെയില്‍വേ ബോര്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഇവ കൂടി എത്തിയാല്‍ മലബാറിലേക്ക് കൂടി മെമു ഓടിക്കാനുള്ള നീക്കം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: