തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കണ്വന്ഷന് നഗറിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി നടന്നുവരുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് സൗകര്യമൊരുക്കി മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിക്കുന്ന പടിക്കെട്ട് നിര്‍മാണത്തെ തടസപ്പെടുത്താനുളള ഗ്രാമപഞ്ചായത്തിന്റെ ശ്രമം ഉപേക്ഷിക്കണമെന്ന് എസ്എന്‍ഡിപി താലൂക്ക് യൂണിയന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
കല്‍പ്പടവ് നിര്‍മിച്ച് നല്‍കണമെന്ന യൂണിയന്റെ അപേക്ഷ പ്രകാരമാണ് ജലവിതരണ വകുപ്പ് മന്ത്രി പി.ജെ. ജോസഫിസ് വാട്ടര്‍റിസോഴ്സ് വകുപ്പില്‍നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ചത്. മല്‍സ്യബന്ധനം ഉപജീവന മാര്‍ഗമായി തെരഞ്ഞെടുത്തിരിക്കുന്ന തൊഴിലാളികള്കളും പ്രദേശവാസികളും ഉപയോഗിക്കുന്ന കടവ് കൂടിയാണിത്. ഇതിനെതിരെ പഴയ ഭരണസമിതി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ എതിര്‍ത്ത് തോല്പ്പിച്ചിതാണ്.
പുതിയ ഭരണസമിതിയും ശ്രീനാരായണീയര്‍ക്ക് എതിരാണെന്ന് ഈ വിവാദം വ്യക്തമാക്കുന്നതായി യോഗം വിലയിരുത്തി. ചില രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തികളായി ശ്രീനാരായണ കണ്‍വന്‍ഷനെ തകര്‍ക്കാനുളള നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്കുവാന് യോഗം തീരുമാനമെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: